Thursday, December 24, 2009
Friday, December 11, 2009
Pramod
ഇതു ഒരു യാഥാര്‍ത്ഥ്യമാണ് . ഓരോ ചിത്രികരണ ദിനവും സന്തോഷകരമായ ഓരോ അനുഭവങ്ങള്‍ സമ്മാനിക്കാറുണ്ട് എനിക്ക് . പക്ഷെ ഈ ചിത്രികരണം മനസിനുള്ളില്‍ ഒരു വലിയ നൊമ്പരവും
വേദനയും ആണ് ഉണ്ടാക്കിയത് . ഒരുപാട് ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള മോഹവും ആഗ്രഹങ്ങളും മനസ്സില്സുക്ഷിച്ചു തളര്‍ന്ന ശരീരവും തളരാത്ത മനസുമായി ജീവിക്കുന്ന പ്രമോദ്. തന്റെ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന വേദനയും വിഷമങ്ങളും നമ്മോടു പങ്കുവക്കുകയാണ് ഈ വീഡിയോയില്ലൂടെ കാണുക പ്രമോദിന് വേണ്ടി പ്രാര്‍ത്ഥിക്കുക .............
വേദനയും ആണ് ഉണ്ടാക്കിയത് . ഒരുപാട് ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള മോഹവും ആഗ്രഹങ്ങളും മനസ്സില്സുക്ഷിച്ചു തളര്‍ന്ന ശരീരവും തളരാത്ത മനസുമായി ജീവിക്കുന്ന പ്രമോദ്. തന്റെ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന വേദനയും വിഷമങ്ങളും നമ്മോടു പങ്കുവക്കുകയാണ് ഈ വീഡിയോയില്ലൂടെ കാണുക പ്രമോദിന് വേണ്ടി പ്രാര്‍ത്ഥിക്കുക .............
karimpula
ഷോട്ട് ഫിലിം പ്രമോ വീഡിയോ ആണ് ഇതു , എനിക്ക് കിട്ടിയ ചുരുങ്ങിയ ദിവസങ്ങളും സൌകര്യങ്ങളും കൊണ്ടു വയനാട്ടിലെ ഒരു കുഞ്ഞുഗ്രാമത്തിന്റെ മനോഹാരിത ഒട്ടും ചോര്‍ന്നു പോകാതെ തന്നെ പകര്‍ത്താന്‍ കഴിഞ്ഞുന്നു ഞാന്‍ വിചാരിക്കുന്നു
Friday, December 4, 2009
I am fed up
സാമൂഹികപ്രതിബഭ്ധതയും പ്രതികരണശേഷിയും നഷ്ടപ്പെട്ടത് എന്ന് മുന്‍ തലമുറകളാല്‍ ആരോപിക്കപ്പെടുന്ന ഇന്നത്തെ തലമുറയില്‍ നിന്നു തങ്ങള്‍ വേറിട്ട് നില്ക്കുന്നു എന്ന് തെളിയെച്ച എന്റെ നാല് സുഹൃത്തുക്കള്‍ക്കൊപ്പം അവരുടെ ഈ ഉദ്യമത്തിന്റെ ദൃശ്യാവിഷ്കരണം നിര്‍വഹിക്കാന്‍ എനിക്ക് സാധിച്ചു.കാലിക പ്രസക്തിയുള്ള ഈ കലാസൃഷ്ടിയില് പങ്കാളിയാകാന്‍ സാധിച്ചതില്‍ അഭിമാനത്തോടെ ........
Thursday, December 3, 2009
എന്റെ ഹ്രസ്വചിത്രത്തെക്കുറിച്ച്
ഛായാഗ്രഹണ കല പഠിച്ചു കൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ഥിയായ എനിക്ക് ഞാന്‍ പഠിച്ചതും മനസിലാക്കിയതുമായ പാഠങ്ങള്‍ പരീക്ഷിച്ചു നോക്കുവാനും അതിലുണ്ടായ തെറ്റുകള്‍ സ്വയം മനസിലാക്കുവാനും ഛായാഗ്രഹണ കലയില്‍ എന്റെതായുള്ള ഒരു ശൈലി കൊണ്ടുവരാനും ഞാന്‍ ശ്രമിച്ച ഒരു ഹ്രസ്വചിത്രം -
ഒന്നു കണ്ടു നോക്കൂ
ഒന്നു കണ്ടു നോക്കൂ
ഒരു ക്ഷമാപണം

കുറച്ചു നാള് ജോലി സംബന്ധമായ തിരക്കുകള്‍ വന്നുചേര്ന്നതിനാലും ആ തിരക്കുകള്‍ എന്റെ സഹയാത്രികനായി കുടെതന്നെ ഉള്ളതുകൊണ്ടും എന്റെ ആത്മമിത്രങ്ങളെയും അഭ്യുദയകാംക്ഷികളെയും ഒത്തിരി ഒത്തിരി മിസ്സ് ചെയ്യുന്നു. എന്നാലും ആ തിരക്കുകള്‍ക്കിടയിലും ഒരല്പസമയം നിങ്ങളോടൊത്ത് ചിലവഴിക്കാനായി ഞാന്‍ ഓടി എത്താന്‍ ശ്രമിക്കും.
Sunday, October 25, 2009
എന്റെ ആദ്യാക്ഷരം

എഴുതി തുടങ്ങുമ്പോള്‍ ഒരു തുടക്കക്കാരനുണ്ടാകാവുന്ന പരിഭ്രമവും ആശങ്കയും എനിക്കുണ്ട് എന്നത് ഞാന്‍ മറച്ചുവക്കുന്നില്ല. പിച്ച വച്ച് തുടങ്ങുമ്പോള്‍ കുഞ്ഞുങ്ങള്‍ വീഴുന്നത് സ്വാഭാവികം ആണെന്ന് മുതിര്‍ന്നവര്‍ പറയാറില്ലേ? കാലിടറി വീണേക്കാം, തെറ്റുകള്‍ പറ്റിയേക്കാം. ക്ഷമിക്കുക! ഒരുപാട് പറയാനുണ്ടെനിക്ക്, പറയാം. ഈ തിരക്കിട്ട ജീവിത യാത്രയില്‍ കുറച്ചു സമയം എനിക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള മനസും സമയവും നിങ്ങള്‍ക്കുണ്ടാവുമ്പോള്‍...
Subscribe to:
Posts (Atom)