Thursday, December 3, 2009

എന്‍റെ ഹ്രസ്വചിത്രത്തെക്കുറിച്ച്

ഛായാഗ്രഹണ കല പഠിച്ചു കൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ഥിയായ എനിക്ക് ഞാന്‍ പഠിച്ചതും മനസിലാക്കിയതുമായ പാഠങ്ങള്‍ പരീക്ഷിച്ചു നോക്കുവാനും അതിലുണ്ടായ തെറ്റുകള്‍ സ്വയം മനസിലാക്കുവാനും ഛായാഗ്രഹണ കലയില്‍ എന്‍റെതായുള്ള ഒരു ശൈലി കൊണ്ടുവരാനും ഞാന്‍ ശ്രമിച്ച ഒരു ഹ്രസ്വചിത്രം -

ഒന്നു കണ്ടു നോക്കൂ



4 comments:

  1. എനിക്കു നന്നേ ഇഷ്ടപ്പെട്ടു; ഛായഗ്രഹണം മാത്രമല്ല, സംവിധാനവും, editing ഉം എല്ലാം... ആ കുട്ടിയും നന്നായി അഭിനയിച്ചിരിക്കുന്നു...

    ഒരു കാര്യം മാത്രം തോന്നിയത്‌, silence നു കുറച്ചു കൂടി importance കൊടുക്കേണ്ടതായിരുന്നു... എപ്പോഴും ഭയപ്പെടുത്തുന്ന sounds ഇല്ലാതെ തന്നെ. ഇടക്കൊക്കെയെങ്കിലും silence വഴി ഭയം ഉണ്ടാക്കിയിരുന്നെങ്കിൽ കൂടുതൽ മികച്ചതായേനെ..

    നിങ്ങൾ ഇതു project ന്റെ ഭാഗമായി ചെയ്താണോ?

    രാജീവിനും, പ്രമോദിനും നല്ല കഴിവുണ്ട്‌.. സംശയമില്ല.. നിങ്ങളെക്കുറിച്ച്‌ കൂടുതൽ അറിയണമെന്നുമുണ്ട്‌..

    ReplyDelete
  2. രാജീവ് വിജയ്
    നന്നായിട്ടുണ്ട്. മേക്കിങ്ങ് വളരെ പ്രൊഫഷണലായി തോന്നി. എങ്കിലും ആദ്യഷോട്ട് വളരെ ക്ലീഷേയായി തോന്നി. പക്ഷെ അവസാന ഷോട്ട് അതി ഗംഭീരം. അതുപോലെ കഥാപാത്രം ലൈറ്റ് ഓണ്‍ ചെയ്ത് വാതിലിനടുത്തേക്ക് നടന്നു പോകുമ്പോള്‍ വലതുവശത്തുനിന്നുള്ള ഒരു ട്രോളി ഷോട്ടില്‍ (ക്ലോസ്) കാമറക്കു തൊട്ടൂമുന്നില്‍ ചില പ്രോപ്പര്‍ട്ടിസ് കാണുന്നുണ്ട്. പക്ഷെ അതിനു മുന്‍പത്തേയും ശേഷവും വരുന്ന ഷോട്ടുകളില്‍ ആ ഭാഗത്ത് ചുമരും അലമാരയും മാത്രമാണ്. മറ്റൊരു പ്രോപ്പും കാണുന്നില്ല. (ചീറ്റിങ്ങ് ഷോട്ട് ആണെന്നറിയാം എങ്കിലും )Title effect നന്നായെങ്കിലും ടെക്സ്റ്റ് സുഖമുള്ളതായി തോന്നിയില്ല. അങ്ങിനെ ചില ചെറിയ പോരായ്മകള്‍ മാത്രമേ എനിക്ക് തോന്നിയുള്ളു, എങ്കിലും തുടക്ക സംരംഭം എന്ന നിലയില്‍ വളരെ നല്ലതു തന്നെയാണ്. താങ്കള്‍ക്ക് ഈ മേഖലയില്‍ വളരെ നല്ല അവസരങ്ങള്‍ കിട്ടട്ടെ.

    (സാധിക്കുമെങ്കില്‍ ഒന്നു മെയില്‍ ചെയ്യു nandakummar@gmail.com)

    ReplyDelete