Wednesday, January 13, 2010

RAMESWARA YATHRA

''VRIKSHAMITHRAM''

കുറഞ്ഞനാളുകള്‍ കൊണ്ടുതന്നേ അനുകരണങ്ങള്‍ യാതോന്നുമില്ലാതെ തന്‍റെതായ  ശൈലീയില്‍
ഒരു അവതാരകയായി മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനംപിടിച്ച ഒരു കുഞ്ഞുകലാകാരിയാണ് വീണ.
അവതരണകലയില്‍ അവര്‍ക്ക്ഉള്ളൊരു  ക്രിയശക്തി പ്രശംസനീയം തന്നെയാണ് . വളരെ നാളുകളായി ഞാന്‍അറിയുന്ന എന്‍റെ ഒരു നല്ല സുകൃത്തും കുടിയാണ് അവര്‍ .പക്ഷെ പ്രൊഫഷനല്‍ രംഗത്ത് ഒരു അവതാരക എന്നതിലുപരി നല്ലൊരു കവിയത്രികുടിയാനെന്നുള്ള കാര്യം വളരെയേറെ വൈകിയാണ് ഞാന്‍ തിരിച്ചറിഞ്ഞത്  ഒരുപാടു സന്തോഷം തോന്നി .  "പരിക്ഷയില്‍ തോറ്റ കുട്ടയുടെ നഷ്ടപെട്ട പാഠപുസ്തകമാണ് എന്‍റെ കവിത എന്ന ആത്മഗതം " വളരെയെധികം എനിക്കികിഷ്ടപെട്ടു, 
കവിതകളെക്കുറിച്ച് ...........സ്വന്തം മനസിന്‍റെവേദനകള്‍അനിതെന്നു പറയുംപോഴും
ആ വേദനയുടെ തീവ്രത വായനക്കാരന് വളരെപെട്ടന്ന് തന്നെ മനസിലാകാത്ത തരത്തില്‍ വാക്കുകളില്‍ ഒളുപ്പിച്ചു വക്കാനും കവിയത്രി ഒരു ശ്രമം നടത്തിയെരിക്കുന്നതായി എനിക്ക് തോന്നി. ഒരുപക്ഷെ എന്‍റെ മനസിന്‍റെ വികലമായ തോന്നലുകള്‍ ആവാം ,അങ്ങനെ തന്നെ അയെരിക്കട്ടെന്നു ഞാനും ആഗ്രഹിക്കുന്നു. ആദ്യ കവിതകള്‍ ആണെന്നൊരു ഫീല്‍ എനിക്ക് തോന്നിയെരുന്നില്ല കൊള്ളാം, ഡി .വിനയചന്ദ്രന്‍ മാഷുടെ അവതാരികയും നന്നായിരിക്കുന്നു 

"എന്നിലെ  കവിയെ മുറിച്ചുമാറ്റാന്‍
കാലന്‍റെ കൊമ്പ് വച്ച മണ്ണ് വെട്ടുകാരാ ,
നിനോക്കൊരിക്കലും കഴിയെല്ലതിനു "   അതൊരു യാഥാര്‍ത്ഥ്യമാണ്
ഫീനിക്സ് പക്ഷിയെപോലെ തന്നെ  ഉയര്‍ത്തെഴുന്നേറ്റു  കഥകളും കവിതകളുമായി ബഹുദൂരം മുന്നോട്ടു  സഞ്ജരിക്കാന്‍  എന്‍റെ പ്രിയകുട്ടുകാരിക്കു കഴിയട്ടെ .

 അവര്‍ എഴുതിയ കവിതകളുടെ പ്രകാശനം ഇക്കഴിഞ്ഞ ജനുവരി 3 നു  തിരുവനതപുരം പ്രസ്‌ക്ലബ്ബില്‍  നടക്കുകയുണ്ടായി ,"വൃക്ഷമിത്രം " എന്ന് പേരിട്ടിരിക്കുന്ന ഈ കവിതകളെ ബുദ്ധ പുബ്ലിശേര്സ്  ആണ് പുസ്തകരുപത്തില്‍ പ്രസിധപെടുതിരിക്കുന്നത്